ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

പ്രസാദ് വി ബി

പ്രസിഡൻ്റ്

ജെസ്സി മാത്യു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെയ്മോന്‍ കാക്കനാട്ട്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പൊന്നമ്മ മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഏബ്രഹാം തോമസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീകാന്ത് വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: കോഴഞ്ചേരി താലൂക്ക്, പത്തനംതിട്ട ജില്ല, കേരളം

വില്ലേജ് : നാരങ്ങാനം

ബ്ലോക്ക് പഞ്ചായത്ത് : ഇലന്തൂര്‍

ജില്ലാ പഞ്ചായത്ത് : പത്തനംതിട്ട

വാര്‍ഡുകള്‍ : 1-14

നിയമസഭ മണ്ഡലം: ആറന്മുള

നിയമസഭ അംഗം : ശ്രീ അബിന്‍ വര്‍ക്കി

ലോക് സഭാ  മണ്ഡലം :  പത്തനംതിട്ട

ലോക് സഭാ അംഗം : ശ്രീ ആന്‍റോ ആന്‍റണി

ജനസംഖ്യ: 16452

വിസ്തീര്ണ്ണം: 20.42 ച കി മീറ്റര്‍

 

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നാരകക്കാനമാണ് നാരങ്ങാനമായതെന്നും നാരദഗാനം മുഴങ്ങിയിരുന്ന സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്നും സ്ഥലനാമ പുരാണങ്ങളുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിന്റെ ആചാര അനുഷ്ഠാനങ്ങളും സാംസ്ക്കാരിക പ്രതീകങ്ങളും എന്നു കാണാം. ഊര് ആളിയിരുന്ന (നാടിന്റെ അധിപരായിരുന്ന) ഊരാളന്മാര്‍ ഈനാട്ടിലെ പല അനുഷ്ഠാനകലകളിലും പ്രാമുഖ്യമുള്ളവരാണ്. ജന്മിത്തവും കുടിയായ്മയും അയിത്തവുമൊക്കെ ഇവിടെയും നിലനിന്നിരുന്നു. അയിത്തം അതിന്റെ എല്ലാ മ്ളേച്ഛതയിലും ഭീകരതയിലുമാണ് ഇവിടെ ആചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രൈമറി സ്കൂളുകള്‍ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിന്റെ നേരിയ കിരണങ്ങള്‍ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ചമാറ്റങ്ങളാണ് ഈ ഗ്രാമത്തില്‍ സംഭവിച്ചിട്ടുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നാരങ്ങാനത്ത് മനുഷ്യാധിവാസം ഉണ്ടായിരുന്നു. പന്തളത്തുരാജാവിന്റെ...

കൂടുതൽ വായിക്കുക