ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നാരകക്കാനമാണ് നാരങ്ങാനമായതെന്നും നാരദഗാനം മുഴങ്ങിയിരുന്ന സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്നും സ്ഥലനാമ പുരാണങ്ങളുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിന്റെ ആചാര അനുഷ്ഠാനങ്ങളും സാംസ്ക്കാരിക പ്രതീകങ്ങളും എന്നു കാണാം. ഊര് ആളിയിരുന്ന (നാടിന്റെ അധിപരായിരുന്ന) ഊരാളന്മാര് ഈനാട്ടിലെ പല അനുഷ്ഠാനകലകളിലും പ്രാമുഖ്യമുള്ളവരാണ്. ജന്മിത്തവും കുടിയായ്മയും അയിത്തവുമൊക്കെ ഇവിടെയും നിലനിന്നിരുന്നു. അയിത്തം അതിന്റെ എല്ലാ മ്ളേച്ഛതയിലും ഭീകരതയിലുമാണ് ഇവിടെ ആചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രൈമറി സ്കൂളുകള്‍ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിന്റെ നേരിയ കിരണങ്ങള്‍ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ചമാറ്റങ്ങളാണ് ഈ ഗ്രാമത്തില്‍ സംഭവിച്ചിട്ടുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നാരങ്ങാനത്ത് മനുഷ്യാധിവാസം ഉണ്ടായിരുന്നു. പന്തളത്തുരാജാവിന്റെ...
കൂടുതൽ വായിക്കുക