വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പ്രധാന വിവരങ്ങൾ:
- അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
- വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.