മികച്ച സേവനം: പൊതുജനങ്ങൾക്ക് സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങൾ നൽകുക.
കാർഷിക സവിശേഷതകൾ: പരമ്പരാഗത കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് അർഹമായ പിന്തുണയും ആനുകൂല്യങ്ങളും സമയബന്ധിതമായി എത്തിക്കുകയും ചെയ്യുക.
ശുചിത്വവും ജലസംരക്ഷണവും: മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും നീർത്തട സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുക.
സാമൂഹിക സുരക്ഷിതത്വം: കുടുംബശ്രീ, പട്ടികജാതി/പട്ടികവർഗ്ഗ വികസന പദ്ധതികൾ, സ്ത്രീ-ബാല-വയോജന ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കുക.
അടിസ്ഥാന സൗകര്യ വികസനം: റോഡുകൾ, കുടിവെള്ള പദ്ധതികൾ, തെരുവുവിളക്കുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിൽ പരിപാലിക്കുക.