ജാഗ്രത സമിതി
ℹ️
എന്താണ് ജാഗ്രത സമിതി?
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.
കുറിപ്പ്: പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കാവുന്നതാണ്.
🎯
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
🏛️
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന
ആകെ 11 അംഗങ്ങൾ
പ്രധാന ഭാരവാഹികൾ:
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
കൺവീനർ
കോ-കൺവീനർ
മറ്റു അംഗങ്ങൾ:
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
- അഭിഭാഷക
- സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
- എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
- പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
- സി.ഡി.എസ് ചെയർപേഴ്സൺ
- വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
🙋♂️ ക്ഷണിതാക്കൾ:
- ജില്ലാ ബാല സംരക്ഷണ സമിതി (DCPC) പ്രതിനിധി
- വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ